Monthly Archives: April 2012

ഗൂഗിള്‍ മാപ്പിംഗ്, കേരള പോലീസ് പിന്നെ സര്‍ക്കാരും ഫെബ്രുവരി അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി രാജ്യത്തിന്റെ മൊത്തത്തിലും കേരളീയരെ പ്രത്യേകിച്ചും ആകര്‍ഷിച്ചത് അതിന്റെ സാങ്കേതികമേന്മയോ കൌതുകമോ കൊണ്ടല്ല, മറിച്ച് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ‘ആശങ്ക’ മൂലമാണ്. ഔദ്യോഗികമായി ഒരു കത്തു തന്നെ ഇന്റലിജന്‍സ് എഡി‌ജി‌പി നല്‍കി. ലക്ഷ്യം ഒന്നുമാത്രം ഈ ഒത്തുചേരല്‍ തടയണം. ശരിയാണ് എല്ലായിടത്തേയും പോലെ ഇവിടെയും പൊലീസിനാണല്ലോ നീയമ വാഴ്ച,സുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം. അത് അവര്‍ പഴുതുകളില്ലാതെ ചെയ്യുകയും വേണം. എന്നാല്‍ കേരള പോലീസിന്റെ ആശങ്ക ഇക്കാര്യത്തില്‍… Read More »

ഐ ടി @ 2010 [IT @ 2010] പോയ വര്‍ഷം വിവര വിനിമയ സാങ്കേതികവിദ്യ ഒട്ടേറെ പ്രാവശ്യം വാര്‍ത്തകളില്‍ പലതരത്തിലും വിധത്തിലും സ്ഥാനം പിടിച്ചിരുന്നു. വിക്കിലീക്ക്സ് പോലെയുള്ള സമര്‍ത്ഥമായ ഇടപെടലുകള്‍ അമേരിക്ക അടക്കമുള്ള പ്രബലകേന്ദ്രങ്ങളുടെ നിഗൂഡമായ അധികാര ഇടനാഴികളിലേക്ക് വെബ്‌മാധ്യമത്തിന്റെ കരുത്തും അനിവാര്യമായ മാറ്റത്തിന്റെയും കാഹളം മുഴക്കുന്നതായിരുന്നു. സിറ്റിസണ്‍ ജേണലിസമെന്നോ അല്ലെങ്കില്‍ ജനജാഗ്രതയോ എന്ന് വിളിക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ വെബ് മാധ്യമത്തിന്റെ കരുത്തുകാട്ടിയിരുന്നു.ഇന്ന് സാങ്കേതികവിദ്യയെ പ്രത്യേകിച്ച് ഇന്റര്‍നെറ്റ് അധിഷ്ഠിതവിദ്യകളെ പേടിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ ഭരണ വൃന്ദം മാറിക്കഴിഞ്ഞു. അതേ സമയം തന്നെ… Read More »

ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്

         ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്   ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ അറിയാമല്ലോ? ഇതുപോലെതന്നെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും (പ്രധാന പേജ്‌) തുടര്‍ പേജുകളും ഉണ്ടാകും. പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടുതാഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള… Read More »

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത്‌ പഠിക്കണം….? എവിടെ പഠിക്കണം….?

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത്‌ പഠിക്കണം….? എവിടെ പഠിക്കണം….? എവിടെ പഠിക്കണം?കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്‌ തയ്യാറെടുക്കുമ്പോള്‍ പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്‌. ഐ.ടി. മേഖല നല്‍കുന്ന മികച്ച ശമ്പളം മാത്രമാകരുത്‌ പ്രചോദനം. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി ഫീസ്‌, കോഴ്‌സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌ എന്നിവ കൂടി പരിഗണിച്ചാല്‍ ഉചിതമായ തിരഞ്ഞെടുപ്പ്‌ നടത്താം. പരസ്യത്തിന്റെയും തെറ്റിദ്ധരിപ്പിക്കലിന്റെയും വിഹാരരംഗമാണ്‌ കംപ്യൂട്ടര്‍, ഐ. ടി പഠനരംഗം. കള്ള നാണയങ്ങള്‍ക്കിടയില്‍ നിന്ന്‌ മികച്ച സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്‌. വന്‍ പണച്ചിലവിനും, സമയ… Read More »

നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത്

നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത് ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ (1955-2011)മരണം പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് സംഭവം ആയിരുന്നല്ലോ. അനാഥബാല്യത്തില്‍ നിന്ന് തുടങ്ങി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷം, സ്വയം പോറ്റിവളര്‍ത്തിയ കമ്പനിയില്‍ നിന്നും ഇടക്കാലത്ത് പുറത്താക്കപ്പെടുകയും പിന്നീട് വര്‍ധിത വീര്യത്തോടെ തിരിച്ചെത്തി സ്ഥാപനത്തിന്റെ അനുപമമായ വളര്‍ച്ചയ്‌ക്ക് തന്നെ കാരണമായ വ്യക്തിത്വം,അവസാനം അര്‍ബുദ രോഗം കീഴ്പ്പെടുത്തിയപ്പോഴേക്കും ജീവിതത്തിന്റെ നി‌മ്നോന്നതങ്ങള്‍ വളരെപ്പെട്ടന്ന് തന്നെ ഈ മനുഷ്യനിലൂടെ കടന്നു പോയിരുന്നു. എത് വീക്ഷണ കോണില്‍ നിന്ന് നോക്കിയാലും സ്റ്റീവ് ജോബ്സില്‍ നിന്ന്… Read More »

പേരിന്‌ പിന്നില്‍

പേരിന്‌ പിന്നില്‍ ലോകത്തിലെ കംപ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യാ വ്യവസായ സ്ഥാപനങ്ങളുടെ പേരിന്റെ ഉല്‌പത്തി പലപ്പോഴും രസകരമായ വിവരങ്ങളാണ്‌. ചുരുക്കെഴുത്തായാലും പൂര്‍ണ്ണരൂപമായാലും മിക്കകമ്പനികളുടെ പേരിലും ഒരു കഥപറയാനുണ്ടാകും. മൈക്രോ പ്രോസസര്‍ നിര്‍മ്മാണരംഗത്തെ അജയ്യരായ ഇന്റല്‍ കോപ്പറേഷന്റെ സ്ഥാപകരായ റോബര്‍ട്ട്‌ നോയിസിനും ഗോര്‍ഡന്‍ മൂറിനും അവരുടെ കമ്പനി ?മൂര്‍ നോയിസ്‌ ? എന്ന പേരില്‍ അറിയപ്പെടാനായിരുന്നു ആഗ്രഹം, അതിനായി അവര്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട്‌ പോയപ്പോള്‍ ഇതേ പേരില്‍ ഒരു ഹോട്ടല്‍ ശ്രൃംഖല അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്‌ പേരിന്‌ മുന്നിലെ… Read More »

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌. ഇത്തരത്തിലൊരു വലിയമാറ്റം കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍ നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷനുകളുടെ ബാഹുല്യ2009 ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ… Read More »

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകള്‍ വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പലതരം കമ്പ്യൂട്ടര്‍ പഠനപദ്ധതികളില്‍ ചേരുന്ന കാലമാണ്. മോഹിപ്പിക്കുന്ന പരസ്യവും അവകാശവാദവുമായി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും മത്സരിക്കുന്നു. എത് പഠനപദ്ധതിയാകും ഒരോരുത്തര്‍ക്കും ഇണങ്ങുക , എത്രയാകും ഫീസ്, എത്ര കാലദൈര്‍ഘ്യം വേണം എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. അവധിക്കാല കമ്പ്യൂട്ടര്‍ പഠനത്തെ മൂന്നായി കാണാം. ഒന്ന് കമ്പ്യൂട്ടര്‍ എന്ന ഉപകരണത്തെ കൂടുതല്‍ അടുത്തറിയാനും ഭാവിയില്‍ അതുപയോഗിക്കുമ്പോള്‍ അയത്നലളിതമായി സമീപിക്കാനും വേണ്ടി പഠനം ഉപയോഗപ്പെടുത്തുക. രണ്ട് അടുത്തതായി ചേരാന്‍ പോകുന്ന പഠനപദ്ധതിക്ക് ഗുണകരമായ വിധത്തില്‍… Read More »

ഇന്ത്യയും ഇന്റര്‍നെറ്റും:

ഇന്ത്യയും ഇന്റര്‍നെറ്റും:   1986ല്‍ ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബംഗളൂരു IISc, വിവിധ IITകള്‍ എന്നിവയുടെ സഹായത്തോടെ ഒരു ശൃംഖല തുടങ്ങാനുള്ള ശ്രമം തുടങ്ങിയിരുന്നു. 1987ല്‍ ഐബിഎം മെയിന്‍ ഫ്രെയിം കൂട്ടിയിണക്കാനായി കചഉഛചഋഠ നിലവില്‍വന്നിരുന്നു. എങ്കിലും 1995 ആഗസ്‌ത്‌ 15ന്‌ അന്ന്‌ പൊതുമേഖലാ സ്ഥാപനമായിരുന്ന VSNL (വിദേശ്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ്‌- 2002ല്‍ ഇത്‌ വിറ്റഴിച്ചു. ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പ്‌ നിയന്ത്രണത്തില്‍)മുംബൈയില്‍ വാണിജ്യരീതിയിലുള്ള സേവനം തുടങ്ങി. സേവനം നല്‍കുന്നത്‌ VSNL ആണെങ്കിലും BSNL, MTNL ലൈന്‍ വഴിയായിരുന്നു ബന്ധം സാധ്യമാക്കിയത്‌.… Read More »

ഐപിടിവി അവതരിക്കുന്നു

ഐപിടിവി അവതരിക്കുന്നു റേഡിയോ കഴിഞ്ഞാല്‍ ഇന്ന്‌ ഏറ്റവുമധികം ജനങ്ങളിലെത്തുന്ന വിനോദവിജ്ഞാന ഉപാധിയാണല്ലോ ടെലിവിഷന്‍ . ടെലിവിഷന്‍ പല രീതിയിലാണ്‌ നമ്മുടെ മുന്നില്‍ എത്തുന്നത്‌. ഭൂതല സംപ്രേഷണത്തിലൂടെ ഔദ്യോഗിക ടിവി ചാനലായ ദൂരദര്‍ശന്‍ ഭാരതം മുഴുവന്‍ ലഭ്യമാണ്‌. കേബിള്‍ ടിവി സങ്കേതത്തിലൂടെ അസംഖ്യം ചാനലുകള്‍ എത്തുന്നു. ഒപ്പം ഡയറക്ട്‌ ടു ഹോം (ഡിടിഎച്ച്‌) എന്ന നവീന സങ്കേതംവഴി കേബിള്‍ ശൃംഖല എത്താത്ത കുഗ്രാമങ്ങളില്‍വരെ ഒരു ചെറിയ ഡിഷ്‌ ആന്റിനയുടെയും സെറ്റ്‌ടോപ്‌ ബോക്‌സിന്റെയും സഹായത്തോടെ ഉപഗ്രഹചാനല്‍ പരിപാടികള്‍ ലഭ്യമാക്കുന്നു. എന്നാല്‍,… Read More »